സങ്കടക്കാഴ്ചയായി... സൗദിയില്‍ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു
കാനഡയിലെ എഡ്മന്റണില്‍ ഇന്ത്യന്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമന്‍പ്രീത് കൗര്‍ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22 വയസ്സുകാരന്‍ റിതീഷ് കുമാറിനെ എഡ്മന്റണ്‍ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂലൈ 9ന് വൈകിട്ടോടെയാണ് എഡ്മന്റണിലെ സില്‍വര്‍ബെറിയിലുള്ള വസതിയില്‍ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാമന്‍പ്രീത് കൗര്‍, ചികിത്സയിലിരിക്കെ ജൂലൈ 12നാണ് മരണത്തിനു കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണ പുരോഗതിക്കായി ആദ്യം രഹസ്യമാക്കി വച്ച മരണകാരണം ജൂലൈ 23നാണ് പൊലീസ് പുറത്തുവിട്ടത്. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
ജൂലൈ 22നാണ് പ്രതിയായ റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ട ദാമന്‍പ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരം തുടങ്ങിയിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനായുള്ള ഭാരിച്ച ചെലവ് കുടുംബത്തിനു താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഫണ്ട് ശേഖരിക്കുന്നത്.

