Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു

നിർത്താതെ സൈറണ്‍ ഞെട്ടി പ്രവാസികള്‍..!യുദ്ധം ഇന്ത്യൻ പ്രവാസികള്‍ ശ്രദ്ധിക്കൂ;

സങ്കടക്കാഴ്ചയായി... സൗദിയില്‍ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പ്രവാസികള്‍ വരുന്നില്ല...! വിമാനങ്ങള്‍ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ മരിച്ച്‌ പ്രവാസി

ഇറാന്‍ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മിക്ക വിമാന സര്‍വീസുകളുടെയും സമയക്രമം പുനഃക്രമീകരിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അഭ്യര്‍ഥിച്ചു. ബുക്കിംഗില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്.എം.എസ് ഉള്‍പ്പെടെ യാത്രാ അറിയിപ്പുകള്‍ അയയ്ക്കുമെന്നും എയര്‍വേയ്‌സ് അറിയിച്ചു.

അതേസമയം കുവൈറ്റിന് നേരെ തുടര്‍ച്ചയായി ഏഴാം ദിവസമാണ് ഇറാന്‍ ആക്രമണം നടത്തിയത്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ചെറുക്കുകയാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയും രാവിലെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം തവണ അപകട മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നു. എല്ലാ പൗരന്മാരും പ്രവാസികളും ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ജല ശുദ്ധീകരണ വൈദ്യുതി പ്ലാന്റിന് തകരാര്‍ സംഭവിച്ചിരുന്നു.

രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, പ്രതിരോധ സേന ശക്തമായ തിരിച്ചടി നല്‍കിവരികയാണെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ നാലാം തവണയാണ് കുവൈത്ത് സൈന്യം ഇത്തരം വ്യോമഭീഷണികളെ നേരിടുന്നത്. ജനങ്ങള്‍ കര്‍ശനമായും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യോമാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തകര്‍ക്കുമ്പോള്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഡ്രോണുകളെ വഴിമധ്യേ വെടിവെച്ചിടുന്നതിനാലാണ് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കുന്നത്. സ്ഥിതിഗതികള്‍ പൊലീസ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് വ്യോമപാത അടച്ചതെന്നും ഭീഷണികള്‍ ഒഴിഞ്ഞാലുടന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new