പാല്‍ഘറില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...
കർണാടകയില്‍ ക്വാറി അപകടത്തില്‍ ഒമ്പതു പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷർ ആന്റ് ക്വാറിയിലാണ് രാവിലെ അപകടം സംഭവിച്ചത്. വലിയ പാറക്കല്ല് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടർ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്തിരുന്നവരുടെ മേല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ക്വാറിയില്‍ രക്ഷാപ്രവർത്തനം തുടരുന്നു. പാറക്കഷണങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകളുള്ളത്.

