മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല
പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപി സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നാണ് സുരേഷ് ഗോപി കുറിച്ചത്. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരന്‍ വിജയിച്ചത്.നേമം മണ്ഡലത്തില്‍ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചത്. 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആര്‍ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുന്‍നിര്‍ത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.
കഴക്കൂട്ടത്തിന്റെ മണ്ണില്‍ ഐതിഹാസിക വിജയം നേടിയ വി. മുരളീധരന്‍, ചാത്തന്നൂരില്‍ ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി. ബി. ഗോപകുമാര്‍, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖര്‍ കേരള നിയമസഭയില്‍ നിങ്ങള്‍ ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

