Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

പ്രവാസികള്‍ക്ക് പദവികള്‍ നഷ്ടമാകും സൗദിയില്‍ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം

അവള്‍ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയില്‍ വഴിപോക്കായ യുവതിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ യുവാവിന്റെ പരാക്രമം; ഒടുവില്‍ കോടതിയില്‍ വിചിത്ര വാദം...

മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി...

യുഎഇയിലെ ചില പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി. പിന്നീട് ഭീഷണി അകന്നതായും സന്ദേശം നല്‍കി.

രാജ്യത്തെ ലക്ഷ്യമിട്ട് മിസൈല്‍ ഭീഷണി കണ്ടെത്തിയതായി യുഎഇ വ്യോമപ്രതിരോധ സേന അറിയിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണമെന്നും അധികൃതരില്‍നിന്നുള്ള തുടര്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ തുടരുകയും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new