Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്

നബിദിനത്തോടനുബന്ധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

ബഹ്‌റൈനിലെ അല്‍ റാംലി ഹൗസിങ് മേഖലയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ അമ്മയും മൂന്ന് മക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസ്സുള്ള കുട്ടികളാണ് 27 കാരിയായ അമ്മയ്‌ക്കൊപ്പം ദുരന്തത്തില്‍ മരിച്ചത്. ബ്ലോക്ക് 714ലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്‌ലാറ്റ് നമ്പര്‍ 14ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തില്‍ മരിച്ചു.

തീപിടിത്തമുണ്ടായ സമയത്ത് ഭര്‍ത്താവ് ഹസന്‍ അബ്ദുല്‍അല്‍ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new