Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തില്‍ 'ഓട്ടം തുള്ളല്‍' ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്

മോഹന്‍ലാല്‍ ചിത്രം 'അതിമനോഹര'ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ് ഉള്ളത്. എന്നാല്‍ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷന്‍ ഭാഗത്ത് അനുമതി നല്‍കിയിട്ടുണ്ട്. അവിടങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് നേരത്തെ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മീര ജാസ്മിന്‍ ആണ് നായിക. മുകേഷ്, ജഗദീഷ്, മനോജ്.കെ. ജയന്‍, ഇര്‍ഷാദ്, വിഷ്ണു.ജി. വാര്യര്‍, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന, സജീവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രചന രതീഷ് രവി, ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ജെക്‌സ് ബിജോയ് സംഗീതം പകരുന്നു. കോഡയറക്ടര്‍ ബിനു പപ്പു, എഡിറ്റിംഗ് വിവേക്ഹര്‍ഷന്‍, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new