Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തില്‍ 'ഓട്ടം തുള്ളല്‍' ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഖലീഫ ആഗസ്റ്റ് 20ന് ഓണം റിലീസായി തിയേറ്ററില്‍ എത്തും.'പോക്കിരിരാജ'ക്കുശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടി ആണ്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നതിനാല്‍ ആരാധകര്‍ക്ക് ഖലീഫ കൂടുതല്‍ ആവേശം പകരുന്നു. 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ട്രെയിലറിന് മികച്ച്‌ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു പക്കാ ആക്ഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മോണ്‍സ്റ്ററിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്.

തെലുങ്ക് താരം മാളവിക ശര്‍മ്മയാണ് നായിക. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ശിവജിത് പത്മനാഭന്‍, മോഹിനി തുടങ്ങി നീണ്ട താരനിരയുണ്ട്. ജിനു ഇന്നോവേഷന്റ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് നിര്‍മ്മാണം. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍ ഡയറക്ടര്‍സ്: ചേതന്‍ ഡിസൂസ യാനിക് ബെന്‍ ഫീനിക്‌സ് പ്രഭു, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: വിപിന്‍ കുമാര്‍, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്‌എക്‌സ്: പ്രശാന്ത് നായര്‍, സ്റ്റില്‍സ്: സിനത് സേവിയര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new