Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തില്‍ 'ഓട്ടം തുള്ളല്‍' ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തില്‍ 'ഓട്ടം തുള്ളല്‍' ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്

വേറിട്ട ശബ്ദസൗന്ദര്യം കൊണ്ട് സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വീണ്ടും ആരാധകരുടെ മനസ്സില്‍ ഇടംപിടിക്കുന്നു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓട്ടം തുള്ളലി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാടൻ ശീലുകള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യത ലഭിക്കാറുള്ള വൈക്കം വിജയലക്ഷ്മിയുടെ ആലാപന മികവ് തന്നെയാണ് ഈ ഗാനത്തിന്റെയും പ്രധാന ആകർഷണം.

"മരം കൊത്തി വേഗത്തില്‍ മനം കൊത്തി നീറുന്നു... എൻ തുയിര്..." എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവമാധ്യമങ്ങളില്‍ വലിയ തരംഗമായി മാറാൻ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പ്രമുഖ സംഗീത സംവിധായകൻ രാഹുല്‍ രാജാണ് ഈണമിട്ടിരിക്കുന്നത്. സിനിമയുടെ റിലീസിംഗിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായാണ് ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ റീസ് ചെയ്തിരിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ പ്രൊഡ്യൂസറും ഹിരണ്‍ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. തനി നാടൻ കഥ പറയുന്ന ചിത്രമെന്നാണ് അണിയറപ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമത്തിലെ കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങള്‍ ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതും, അത് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബിനു ശശി റാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, ബിബിൻ ജോർജ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ഒപ്പം പൗളി വത്സൻ, സേതു ലക്ഷ്മി, ചിത്ര നായർ തുടങ്ങി നിരവധി പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം സുജിത് രാഘവാണ്. പ്രൊഡക്ഷൻ കണ്‍ട്രോളർ ബിജു കടവൂരും പി.ആർ.ഒ വാഴൂർ ജോസുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new