Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയില്‍ ആക്ഷേപം സമർപ്പിക്കാൻ രാഹുല്‍ സമയം തേടി.... ആക്ഷേപമുണ്ടെങ്കില്‍ ജൂണ്‍ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയലാര്‍ രാമവര്‍മ്മയുടെ 50ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ 'കൃഷ്ണാഞ്ജലി' പുരസ്‌ക്കാരം പ്രശസ്ത നടന്‍ മധുവിന് സമ്മാനിക്കും. നടന്‍,നിര്‍മ്മാതാവ്,സംവിധായകന്‍,സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലത്തെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം സമ്മാനിക്കുന്നത്.

മേയ് 9ന് 3 മണിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ് മോഹന്‍,സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 15,000 രൂപയും ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. മേയ് 10ന് എം.കൃഷ്ണന്‍ നായരുടെ 25ാം ഓര്‍മ്മ വര്‍ഷത്തില്‍ ഭാരത് ഭവനില്‍ അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സ്‌മ്മേളനം കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ.മധു ഉദ്ഘാടനം ചെയ്യും. വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹന്‍ അധ്യക്ഷനാകും.

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രൊമോദ് പയ്യന്നൂര്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍,നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍,സുബ്രഹ്മണന്‍ കാര്‍ത്തികേയന്‍,ഡോ.എം.ജി.ശശിഭൂഷന്‍, സംവിധായകന്‍ ജി.എസ്.വിജയന്‍, എം.കെ.വിവേകാനന്ദന്‍ നായര്‍, മുക്കംപാലമ്മൂട് രാധാകൃഷ്ണന്‍,മധു ഇറവങ്കര,മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കാവ്യമേള' സിനിമയുടെ പ്രദര്‍ശനം നടക്കും.

ഉച്ചയ്ക്ക് 2ന് എം.കൃഷ്ണന്‍ നായരുടെ ചിത്രത്തിനു വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ ആലാപനം. ശേഷം കൃഷ്ണന്‍നായരെക്കുറിച്ച്‌ മകനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത 'കൃഷ്ണന്‍ നായര്‍എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്' ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 5.45ന് എം.കൃഷ്ണന്‍ നായര്‍ അനുസ്മരണം. തുടര്‍ന്ന് എം.കൃഷ്ണന്‍ നായരുടെ ചലച്ചിത്രത്തിന് വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ സംഗീതസായാഹ്നം അരങ്ങേറും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new