Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഹൈക്കോടതി

നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. സമീപത്തു തന്നെ താമസിക്കുന്ന മുത്തശ്ശിയെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരമായിട്ടും തിരിച്ചെത്താതായപ്പോള്‍ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇതിനിടെ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, 65 വയസ്സുകാരന്‍ കുട്ടിയുമായി ആളൊഴിഞ്ഞ ഇടത്തേക്കു പോകുന്നതു കണ്ടു. ഭക്ഷണം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച്‌ ഇയാള്‍ കുട്ടിയെ കന്നുകാലി തൊഴുത്തിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുട്ടിയ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമുണ്ടായി. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new