Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓടുന്ന കാറില്‍ ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പേര്‍ പിടിയില്‍

ഓടുന്ന കാറില്‍ ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പേര്‍ പിടിയില്‍

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മിതമായ രീതിയില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗളൂരു കെഎസ്‌ആർടിസി ബസ് അപകടത്തില്‍ മരിച്ച ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു..

റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്‌നാട് ദേവസ്വം വകുപ്പ്

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി

മിസോറാമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. അസം സ്വദേശികളായ അംജദ് ഹുസൈന്‍ ലസ്‌കര്‍ (20), സദ്ദാം ഹുസൈന്‍ ലസ്‌കര്‍ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 2.30 ഓടെ പെണ്‍കുട്ടികള്‍ ധോലായ് പൊലീസ് സ്‌റ്റേഷനില്‍ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും പ്രതികള്‍ ആദ്യം ബലാത്സംഗശ്രമം നടത്തിയെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. പിന്നീട് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും പ്രതികള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അവകാശപ്പെട്ടതിനാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച്‌ മുന്നോട്ട് പോകും,'കച്ചാര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രജത് പാല്‍ വ്യക്തമാക്കി.

ഇരകളായ രണ്ട് പേരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയരാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new