Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി

കാറിടിച്ച്‌ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെഡിക്കല്‍ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

അസമില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു

പാറയിലിടിച്ച്‌ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തില്‍ മൂന്ന് മരണം...

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി

നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണമൈന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി. ഐഐടി ഡല്‍ഹിയില്‍ 'പരം പ്രജ്ഞ' സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം 57ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം,? മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളില്‍ കൂടുതലും പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. െ്രെപം മിനിസ്‌റ്റേഴ്‌സ് റിസര്‍ച്ച്‌ ഫെലോഷിപ്പ്, റിസര്‍ച്ച്‌, ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്‌കീം, നാഷണല്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ സ്ഥാപനം, ഗവേഷണ മേഖലയ്ക്കായി ലക്ഷം കോടി രൂപയുടെ ഫണ്ടിംഗ് തുടങ്ങിയവ അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തുടനീളമുള്ള ഗവേഷകര്‍ക്ക്, പ്രത്യേകിച്ച്‌ ചെറിയ നഗരങ്ങളിലുള്ളവര്‍ക്ക്, പ്രമുഖ ആഗോള ഗവേഷണ ജേണലുകള്‍ അധിക ചെലവില്ലാതെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ തലമുറയ്ക്കും അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അടുത്ത 35 വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമാണെന്നും പറഞ്ഞു.

രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന ഓരോ തീരുമാനവും. മാറിവരുന്ന ആഗോള സാങ്കേതിക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിവുകള്‍ പുതുക്കാനും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം നിന്ന അദ്ധ്യാപകരെയും സുഹൃത്തുക്കളെയും സ്ഥാപനത്തെയും എക്കാലവും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new