Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച്‌ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാവ്

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടില്‍ എല്ലാം അപ്രത്യക്ഷം..! സീറ്റില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാർ

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവിനെ ഗ്രാമവാസികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല. പീഡനക്കേസില്‍ ജയിലിലായിരുന്ന ഇയാള്‍, ജാമ്യത്തിലിറങ്ങിയയാളാണ് പ്രതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ചതോടെ, വീട്ടുകാര്‍ അതേ ഗ്രാമത്തില്‍ തന്നെയുള്ള പ്രതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ലാത്തികളും കല്ലുകളും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ടാണ്ട്വ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്.ഡി.പി.ഒ) പ്രഭാത് രഞ്ജന്‍ ബര്‍വാര്‍ പറഞ്ഞു.

2023ല്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയിലിലായിരുന്നെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും എസ്.ഡി.പി.ഒ വ്യക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സംഭവത്തെക്കുറിച്ച്‌ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും സ്‌റ്റേറ്റ് മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹിദായത്തുള്ള ഖാന്‍ ആവശ്യപ്പെട്ടതായി ജെ.എസ്.എം.സി പ്രസ്താവനയില്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new