Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം...

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഇന്നു മുതല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്ക്...

ഛത്തീസ്ഗഢില്‍ നദിയില്‍ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനും കിർഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദർശിക്കുന്നത്.

ഉസ്ബെക്കിസ്ഥാനില്‍ ഉഭയകക്ഷി ചർച്ചകള്‍ നടത്തുന്ന മോദി കിർഗിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്‍സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കുകയും ചെയ്യും.

ഉസ്‌ബെക്കിസ്ഥാനിലെയും കിർഗിസ് റിപ്പബ്ലിക്കിലെയും സന്ദർശനത്തിനായി ഇന്ന് ഒമ്പത് മണിക്കാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുക. ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നതാണ്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകുകയും ചെയ്യും.

മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്. 31, 1 തീയതികളില്‍ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നതാണ്. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുകയും ചെയ്യും.

എസ്.സി.ഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയേറെയാണ്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചനകളുള്ളത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new