ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...
രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡീഷയിലും ഛത്തീസ്ഗഢിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കിഴക്കൻ മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്..
രാജ്യത്തിന്റെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ വിവിധ പ്രദേശങ്ങളിലും വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നാണ് നിർദേശമുള്ളത്.
ഉത്തരേന്ത്യയിലും കാശ്മീർ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗത തടസം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറല്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അധികൃതരുടെ നിർദേശങ്ങള്‍ പാലിക്കണമെന്നാണ് മുന്നറിയിപ്പുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ സജീവമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ വടക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.

