Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയില്‍ പഠിച്ചു? അമിത് തിവാരിയുടെ പരാതിയില്‍ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍...

അഞ്ചാംനിലയില്‍നിന്ന് വീണ് മനോരോഗ ചികിത്സാവിദഗ്ധയായ വനിതാ ഡോക്ടർ ദാരുണമായി മരിച്ചു..ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായതെന്ന് കുടുംബാംഗങ്ങള്‍..

പുണെയില്‍ ഒരു ഫ്‌ലാറ്റില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പിംപ്രി മോര്‍വാഡിയിലെ കരിഷ്മ ഗ്ലോറി ഫ്‌ലാറ്റിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ വട്ടിയൂര്‍കാവ് സ്വദേശി സില്‍ജ പിള്ള (44), മകള്‍ പൂര്‍ണിമ (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സില്‍ജ പുണെയില്‍ സ്‌കൂള്‍ അധ്യാപികയാണ്. പൂര്‍ണിമ ഡിഗ്രി വിദ്യാര്‍ഥിയും.

കുടുംബാംഗങ്ങളെ ഫ്‌ലാറ്റിനു പുറത്തേക്ക് കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് കരുതുന്നു. തുടര്‍ന്ന് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ഗൃഹനാഥന്റെ മരണം സ്ഥിരീകരിച്ചു. ഭാര്യയും മകളും ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഇന്നലെയാണു മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new