Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കഞ്ചിക്കോട് റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു...

കഞ്ചിക്കോട് റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു...

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച്‌ ഉദയനിധി സ്റ്റാലിന്‍

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച്‌ കൊലപ്പെടുത്തി

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും 'ചക്രവര്‍ത്തി' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ !!? മോദിയോട് പരസ്യ പോരിനിറങ്ങി കോക്രോച്ച്‌ പാർട്ടി നേതാവ്

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ റെയില്‍വേയുടെ പക്കലുള്ള കോച്ച്‌ നിർമ്മാണ യൂണിറ്റുകള്‍ രാജ്യത്തെ ആവശ്യങ്ങള്‍ നിറവേറ്റാൻ പര്യാപ്തമാണെന്നും, അതിനാല്‍ പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. വന്ദേ ഭാരത് പോലുള്ള ആധുനിക കോച്ചുകള്‍ നിർമ്മിക്കാനുള്ള സംവിധാനങ്ങള്‍ പേരാമ്പൂർ അടക്കമുള്ള നിലവിലെ നിർമ്മാണ യൂണിറ്റുകളില്‍ ലഭ്യമാണ്.

പദ്ധതിക്കായി സംസ്ഥാന സർക്കാർ 39 കോടി രൂപ ചിലവഴിച്ച്‌ ഏറ്റെടുത്തു നല്‍കിയ 228 ഏക്കർ ഭൂമി റെയില്‍വേയുടെ ഭാവി വികസന ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കുമെന്നും മന്ത്രി അറിയിച്ചു.2008-2009 റെയില്‍വേ ബഡ്ജറ്റിലാണ് കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പ്രഖ്യാപിച്ചത്. തുടർന്ന് 2012ല്‍ സംയുക്ത സംരംഭമായി ഇതിന്റെ തറക്കല്ലിടല്‍ കർമ്മവും നടന്നിരുന്നു. നീണ്ട വർഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new