Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികന് ദാരുണാന്ത്യം

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികന് ദാരുണാന്ത്യം

ഐഎസ്‌ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച്‌ മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കള്‍, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തില്‍ വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കള്‍ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടില്‍ സി ജെ ജോസഫ് (82) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാല്‍ ലോറി ജോസഫിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ പരേതയായ ബേബി ജോസഫ്. മക്കള്‍: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കള്‍: മായ (നഴ്‌സ്, ഓസ്ട്രേലിയ), ഷിങ്കിള്‍ (അധ്യാപിക, ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍, പാലക്കുഴ). സംസ്കാരം പിന്നീട് നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new