ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്. ആവേശം അവസാന ഓവർ നീണ്ട വരെ മത്സരത്തില്‍ ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.
പഞ്ചാബിന് മൂന്നു വിക്കറ്റ് ജയം. ഐപിഎലില്‍ അരങ്ങേറ്റ മത്സരം കളിച്ച 22 വയസ്സുകാരനായ ഓസീസ് ബാറ്റർ കൂപ്പർ കൊണോലിയുടെ (44 പന്തില്‍ 72*) അർധസെഞ്ചറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്. പഞ്ചാബിനായി വിജയകുമാർ വൈശാഖ് മൂന്നു വിക്കറ്റും യുസ്‌വേന്ദ്ര ചെഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍, രണ്ടാം ഓവറില്‍ തന്നെ ഓപ്പണർ പ്രിയാംശ് ആര്യയെ (8 പന്തില്‍ 7) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പ്രഭ്സിമ്രൻ സിങ്ങ്- കൂപ്പർ കൊണോലി സഖ്യം പഞ്ചാബിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 76 റണ്‍സാണ് കൂട്ടിച്ചേർത്തത്.

