Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച്‌ യുവതി

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച്‌ യുവതി

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും

ഭർത്താവിനെ കൊന്ന് ഭാര്യയും കാമുകനും.. പാലില്‍ ഉറക്കഗുളികകള്‍ കലർത്തി മയക്കി, പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു.. കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളില്‍ച്ചെന്ന് അതുല്‍ മരണപ്പെട്ടു..

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നടിനിടെ പ്രസവിച്ച്‌ യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സര്‍ക്കാര്‍ മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (എംസിഎച്ച്‌) സെന്ററിലാണ് സംഭവം. അമ്മയ്ക്കും നവജാതശിശുവിനും ആവശ്യമായ വൈദ്യചികിത്സ നല്‍കിയതായും കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ദമ്മപേട്ടില്‍ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതല്‍ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാന്‍ പറ്റാതായതോടെ യുവതി കിടക്കയില്‍ നിന്നും എഴുന്നേറ്റു. കിടക്കയ്ക്കരികില്‍ നില്‍ക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.

പ്രസവത്തെ തുടര്‍ന്ന് തറയില്‍ വീണ നവജാതശിശുവിന്റെ തലയ്ക്ക് പരിക്കേറ്റതായും യുവതിയ്ക്ക് കനത്ത രക്തസ്രാവമുണ്ടായതായുമാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി മറ്റു രോഗികളും ബന്ധുക്കളും രംഗത്തെത്തി. ഗര്‍ഭിണികളെ പരിചരിക്കുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ചപ്പറ്റിയതായി ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. പ്രസവ വേദനയുടെ വിവരം യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യസമയത്ത് വിവരം ലഭിച്ചിരുന്നെങ്കില്‍ യുവതിയെപെട്ടെന്ന് ലേബര്‍ റൂമിലേയ്ക്ക് മാറ്റുമായിരുന്നുവെന്നും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new