Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി

ഉത്തരേന്ത്യയില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കർണാടകയില്‍ കെ.എസ്.ആർ.ടി.സി ബസപകടത്തില്‍ മരിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സി.പി. ജോണ്‍...

യു.പി.ഐ. ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ...

സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ നാലുവര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാന്‍ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് കോണ്‍സ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരില്‍ നിന്നും പൂജാകുമാരി (24) എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രണയത്തില്‍നിന്നും പിന്മാറി. ഇതേതുടര്‍ന്നാണ് യുവതി 250 കിലോമീറ്റര്‍ താണ്ടി എത്തിയതും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതും.

പൂജാകുമാരി എത്തിയപ്പോള്‍ അംബയിലെ എക്‌സൈസ് വകുപ്പിന്റെ ചെക്‌പോസ്റ്റിലാണ് അങ്കേഷ് കുമാര്‍ ഡ്യൂട്ടി ചെയ്തിരുന്നത്. തുടര്‍ന്ന് അവിടെവച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അംബ പൊലീസ് എത്തി ഇരുവരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്വേഷണത്തില്‍ പൂജാകുമാരി പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുകൂട്ടരുടേയും വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചതോടെ ക്ഷേത്രത്തില്‍ വച്ച്‌ ചടങ്ങുകള്‍ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new