Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎൻജിയുടെ വിലയും കുതിക്കുന്നു...

സിഎൻജിയുടെ വിലയും കുതിക്കുന്നു...

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഇസഡ് പ്ലസ് (Z+) വിഭാഗത്തില്‍ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച്‌ വിജയ് സർക്കാർ...

ചെലവുകുറഞ്ഞ ബദല്‍ ഇന്ധനമായി പ്രതീക്ഷ നല്‍കിയ സിഎൻജിയുടെ വിലയും കുതിക്കുന്നു. ഡല്‍ഹി- എൻസിആർ മേഖലയില്‍ സിഎൻജിക്ക് 3.89 രൂപയാണ് വർദ്ധിപ്പിച്ചത്. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് (ഐജിഎല്‍) വില വർധിപ്പിക്കുന്നതായി അറിയിച്ചത്.

ശനിയാഴ്ച രാവിലെ ആറുമുതല്‍ പുതിയ നിരക്ക് നിലവില്‍വരികയും ചെയ്തു. പുതിയ വില വർധനവോടെ ഡല്‍ഹിയില്‍ സിഎൻജി വില ഒരു കിലോഗ്രാമിന് 86.98 രൂപയായി മാറും.

പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാമത്തെ വിലവർധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. സിഎൻജി വില വർധനയോടെ ഡല്‍ഹിയില്‍ ഓട്ടോ- ടാക്സി മേഖല കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. ഡല്‍ഹിയിലെ മിക്ക ടാക്സി കാറുകളും ഓട്ടോകളും സിഎൻജിയാണ് ഉപയോഗിക്കുന്നത്.
വില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. നേരത്തേ കഴിഞ്ഞ മേയ് മാസത്തില്‍ നാല് ഘട്ടങ്ങളിലായി സിഎൻജിയ്ക്ക് ആറുരൂപ വരെ വർധിപ്പിച്ചിട്ടുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new