Dailyhunt
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക

തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ 9 മലയാളികള്‍ക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തില്‍ വേദന പങ്കുവച്ച്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രംഗത്ത്...

കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകള്‍ നടക്കും

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക പുറത്ത്. വീടുകള്‍ക്ക് മുന്നില്‍ വിസില്‍ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് അഭ്യര്‍ത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യര്‍ത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.60 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകള്‍ നല്‍കും. സാമ്ബത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ട് സാരിയും. ഒന്ന് മുതല്‍ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രതിവര്‍ഷം 15000 രൂപ നല്‍കുമെന്നും ടിവികെ പ്രകടന പത്രികയില്‍ വിജയ് ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നല്‍കും. വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ. ലഹരിയില്ലാത്ത സംസ്ഥാനമായി മാറ്റും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികള്‍ രൂപികരിക്കും. ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കും. ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവര്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കും.പ്ല്‌സ്ടു/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിയ്ക്കാന്‍ പ്രത്യേക സമിതി രൂപികരിക്കും. ഇതുവഴി 18000 രൂപ മാസ ശമ്ബളത്തില്‍ 5 ലക്ഷം യുവതീ യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കും.ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും. എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും ടിവികെ പ്രകടന പത്രികയില്‍ പറയുന്നു.

അംഗന്‍വാടി ടീച്ചേഴ്‌സിന്റെ ശമ്ബളം 18000 ആക്കും. ഹെല്‍പേഴ്‌സിന്റെ ശമ്ബളം 10,000 ആക്കി ഉയര്‍ത്തും. നെയ്ത്തുകാര്‍ക്ക് ലോകവിപണിയില്‍ വില്‍പനയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കും. നെയ്ത്തുകാര്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപ നല്‍കും. 500 മുതല്‍ 1500 യൂണിറ്റ് വരെ സൌജന്യ വൈദ്യുതി. നെയ്ത്തുകാരുടെ പെന്‍ഷന്‍ മാസം മൂവായിരമാക്കി ഉയര്‍ത്തും. ചെറുകിട വ്യവസായികള്‍ക്കായി 15,000 കോടി രൂപ വകയിരുത്തും. അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകരുടെ സഹകരണ സംഘത്തിലെ കടം എഴുതിത്തള്ളും. അഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരുടെ 50 ശതമാനം കടം എഴുതിത്തള്ളും. നെല്‍സംരക്ഷണത്തിന് പ്രത്യേക പദ്ധതി. അഞ്ച് വര്‍ഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍കാലിക ജീവനക്കാരായുള്ളവരെ സ്ഥിരപ്പെടുത്തും. പൊലിസുകാരുടെ ശമ്ബളം ഉയര്‍ത്തും.20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി പിരിയുമ്ബോള്‍ 15 ലക്ഷം രൂപ നല്‍കുമെന്നും ടിവികെ പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new