Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടല്‍മാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങള്‍ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

വിദ്യാര്‍ഥി പ്രതിഷേധത്തിനിടയില്‍ പൊലീസിന്റെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ കേസെടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിലിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

പൊലീസ് നടപടി നീതിയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചിട്ട് ഒരു മാസം കഴിഞ്ഞ ശേഷമാണ് കേസെടുത്തതെന്നും സാഹിലിന്റെ കണ്ണില്‍ മൂന്ന് പെല്ലറ്റുകള്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി പെല്ലറ്റുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11.30ഓടെ പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും വൈകിട്ട് 6.30ഓടെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ആദ്യം പൊലീസ് തയ്യാറാകാതിരുന്നതോടെയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമാധാനപരമായ പ്രതിഷേധത്തിലൂടെയാണ് വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതിപക്ഷ നേതാവ് വഴിയൊരുക്കിയത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പൊലീസ് സ്‌റ്റേഷന് മുന്നില്‍ 30 ദിവസമോ ആറുമാസമോ ഇരിക്കേണ്ടിവന്നാലും പരാതിയില്‍ നടപടിയെടുക്കാതെ മടങ്ങില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാഹിലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചു. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് അറിയിച്ചു. സമരത്തില്‍ സാഹിലിന്റെ അമ്മയും പങ്കെടുത്തിരുന്നു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെ രാഹുല്‍ സാഹിലിന്റെ അമ്മയോട് 'ഇപ്പോള്‍ സന്തോഷമായില്ലേ?' എന്ന് ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new