Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാവ്

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടില്‍ എല്ലാം അപ്രത്യക്ഷം..! സീറ്റില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാർ

"ഇനി എത്ര സമയമെടുക്കും? ..''പിതാവിന്റെ സംസ്കാര ചടങ്ങിനെത്താൻ പോലും സമയമില്ലാത്ത മക്കള്‍..വീഡിയോ കോളിലൂടെയാണ് അന്ത്യകർമ്മങ്ങള്‍ കണ്ടത്..

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എന്‍. മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയില്‍ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സര്‍ക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോള്‍, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമവികസന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്ക് നിലവില്‍ നല്‍കുന്ന പ്രതിമാസ 1,000 ധനസഹായം ഇരട്ടിയാക്കി 2,000 ആക്കുക, വനിതകള്‍ക്കുള്ള സര്‍ക്കാര്‍ ബസുകളിലെ സൗജന്യ യാത്രാ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുക, യുവാക്കള്‍ക്കായി പുതിയ തൊഴില്‍നൈപുണ്യ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹന പാക്കേജ്, കര്‍ഷക ക്ഷേമ പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, തൊഴില്‍ സൃഷ്ടി, ഗ്രാമീണ വികസനം എന്നിവയ്ക്കും കൂടുതല്‍ വിഹിതം അനുവദിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ക്ഷേമപദ്ധതികളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമവും ബജറ്റില്‍ പ്രതിഫലിച്ചേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new