Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും

ഭർത്താവിനെ കൊന്ന് ഭാര്യയും കാമുകനും.. പാലില്‍ ഉറക്കഗുളികകള്‍ കലർത്തി മയക്കി, പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു.. കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളില്‍ച്ചെന്ന് അതുല്‍ മരണപ്പെട്ടു..

വിജയ് സര്‍ക്കാരിനെ തകര്‍ക്കാന്‍ 'പ്രോജക്‌ട് മേഘാലയ' എന്ന പേരിലുള്ള അട്ടിമറി ശ്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ചെന്നൈ പൊലീസ്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്ക് കോഴ നല്‍കി വിജയ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലേചന നടത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ വിജയനെ ചോദ്യംചെയ്യുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഏകദേശം 15 ടിവികെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്‌യാന്‍ പദ്ധതിയിട്ടതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തിരുനാവുക്കരശാണ് ഗൂഢാലോചനയിലെ പ്രധാനി.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിഎംകെ നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ തള്ളിയിരിക്കുകയാണ്.

നിയമസഭാ നടപടികള്‍ക്കിടെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യാന്‍ യൂട്യൂബര്‍ തിരുനാവുക്കരശും മറ്റുള്ളവരും തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാരോപിച്ച്‌ ടിവികെ ഉത്തരംഗരൈ എംഎല്‍എ എന്‍ ഇളയരാജ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഈ വാഗ്ദാനം നിരസിച്ചതിനെത്തുടര്‍ന്ന് തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായതായും അദ്ദേഹം ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new