Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ്‌യില്‍ നിന്ന് വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ ഭാര്യ സംഗീത സ്വര്‍ണലിംഗം

വിജയ്‌യില്‍ നിന്ന് വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ ഭാര്യ സംഗീത സ്വര്‍ണലിംഗം

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മിതമായ രീതിയില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗളൂരു കെഎസ്‌ആർടിസി ബസ് അപകടത്തില്‍ മരിച്ച ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു..

റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്‌നാട് ദേവസ്വം വകുപ്പ്

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ ഭാര്യ സംഗീത സ്വര്‍ണലിംഗം. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ സംഗീത ഇക്കാര്യം കോടതിയെ അറിയിച്ചു. ഇന്ന് ചെങ്കല്‍പ്പേട്ട് കുടുംബ കോടതി ജഡ്ജി സുജാതയ്ക്ക് മുന്‍പാകെയാണ് സംഗീത തീരുമാനം അറിയിച്ചത്.

ഇന്നുരാവിലെയാണ് ഹര്‍ജി പരിഗണിച്ചത്. ഈ സമയം വിജയ് നിയമസഭയിലായിരുന്നതിനാലും തിരക്കായതിനാലും അടുത്ത മാസത്തേയ്ക്ക് ഹര്‍ജി പരിഗണിക്കണമെന്ന് വിജയ്‌യുടെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇന്നുതന്നെ കേസ് പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് പരിഗണിച്ചപ്പോഴാണ് വിവാഹമോചന ഹര്‍ജിയില്‍ നിന്ന് പിന്‍മാറുന്നതായി സംഗീത അറിയിച്ചത്. തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കിയെന്നാണ് വിവരം.

26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. 1999 ഓഗസ്റ്റ് 25നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new