Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്

കുന്നിൻമുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കില്‍ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്

മഹാരാഷ്ട്രയിലെ സിംഹഗഡ് കോട്ടയിലുള്ള താനാജി മാലുസാരെയുടെ സ്മാരകം കാണാന്‍ എത്തിയ കുടുംബത്തോട് സദാചാര പൊലീസ് ചമയാന്‍ ശ്രമിച്ച എട്ടുപേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ വസ്ത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് മര്‍ദനത്തില്‍ കലാശിച്ചത്. കുടുംബത്തോടൊപ്പം കോട്ടയിലെത്തിയ പരാതിക്കാരന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു സംഘം ഇവരെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തെയും ഫോട്ടോ എടുക്കുന്നതിനെയും സംഘം ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. കുടുംബത്തോട് കോട്ടയില്‍ നിന്ന് മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പരാതിക്കാരനും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് തര്‍ക്കം രൂക്ഷമാകുകയും യുവാവിനെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

സംഘത്തിലൊരാള്‍ തന്നെ മുഖത്തടിച്ചതായി യുവാവ് പറഞ്ഞു. ഭാര്യയെ ഒരു സ്ത്രീ വലിച്ചിഴച്ചതായും പരാതിയിലുണ്ട്. മറ്റൊരു ദമ്പതികളോടും സംഘം മോശമായി പെരുമാറിയെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര പൊലീസ് ചമയാന്‍ ശ്രമിച്ചെന്നും ഹവേലി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് രാംഘാരെ പറഞ്ഞു. പരാതിയെ തുടര്‍ന്ന് എട്ട് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച സിംഹഗഡ് കോട്ട സന്ദര്‍ശിച്ച മൂന്ന് സംഘങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ എട്ട് പേര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new