Dailyhunt
യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ആറുപേര്‍ക്ക് ദാരുണാന്ത്യം

മഥുരയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുനാ നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മഥുര മന്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മരിച്ചവരില്‍ ആറു സ്ത്രീകളും പുരുഷന്‍മാരും ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം പേരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ വൃന്ദാവന്‍ മേഖലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ദ്ധരെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും നിയോഗിച്ചു.

കെ.സി ഘട്ടിന് സമീപമുള്ള പാലത്തില്‍ ബോട്ടിടിച്ചാണ് അപകടം. ബോട്ടില്‍ നാല്പതോളം പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 150 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച സംഘം ബോട്ട് സവാരിക്കായി നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യമുനയിലെ ശക്തമായ ഒഴുക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യന്ത്രി എക്‌സില്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new