Dailyhunt
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....

ആന്ധ്രയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവയ്ക്കും. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയായുള്ള തന്റെ അവസാന മന്ത്രിസഭാ യോഗം നിതീഷ് വിളിച്ച്‌ ചേർത്തിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് രാജിക്കത്ത് കെെമാറുമെന്നാണ് റിപ്പോർട്ടുകളുള്ളത്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി അദ്ദേഹം രാജ്യസഭയിലേയ്ക്ക് എത്തും. നിലവില്‍ നിതീഷ് ഔദ്യോഗിക വസതിയായ 1 ആനി മാർഗില്‍ നിന്നും അദ്ദേഹത്തിന്റെ സാധനങ്ങള്‍ തൊട്ടടുത്തുള്ള 7 സർക്കുലർ റോഡിലെ പുതിയ വസതിയിലേക്ക് മാറ്റിത്തുടങ്ങി.

പുതിയ സർക്കാരില്‍ ഉള്‍പ്പെടുത്തേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നതിനായി മുതിർന്ന നേതാക്കള്‍ ചർച്ച നടത്തുന്നുണ്ട്. 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയില്‍ പരമാവധി 36 മന്ത്രിമാരെ ഉള്‍പ്പെടുത്താനാകും. കഴിഞ്ഞ ദിവസം നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണന്റെ പാ‌ർലമെന്റിലെ ചേംബറിലായിരുന്നു ചടങ്ങ്. 1985ല്‍ ബീഹാ‌ർ രാഷ്ട്രീയത്തില്‍ ഉദിച്ചുയർന്ന നിതീഷ്, 10 തവണ മുഖ്യമന്ത്രിയായി. വാജ്പേയ് സർക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new