കൊച്ചി: മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ബാലൻ' ഒടിടിയിലും തരംഗമാകുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'മഞ്ഞുമ്മല്‍ ബോയ്സി'ന് ശേഷം ചിദംബരം ഒരുക്കിയ ചിത്രം ഡിജിറ്റല്‍ പ്രീമിയറിന് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 100 മില്യണ്‍ സ്ട്രീമിങ് മിനുട്ടുകളാണ് പിന്നിട്ടിരിക്കുന്നത്.
സീ5ലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്.
ആദിശേഷൻ, ഫർസാന പാലത്തിങ്കല്‍, മുഹമ്മദ് സിനാൻ, ഡോളി ജൂണ്‍, ജീൻ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലൻ' പ്രദർശനത്തിനെത്തിയിരുന്നു.
പുതിയ കഥയുമായി ഒരമ്മയും മകനും | 'ബാലൻ' റിവ്യൂ | BALAN REVIEWകെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകള്‍ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.
'ആദിപുരുഷ്' മുതല്‍ 'രാമായണ' വരെ! ഇന്ത്യൻ സിനിമകളിലെ VFX പിഴയ്‌ക്കുന്നതെവിടെ?ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെല്‍വിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്‌എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്‌എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

