Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏലിയൻ കേരളത്തില്‍ ലാൻഡ് ചെയ്യുന്നു; 'പ്ലൂട്ടോ' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏലിയൻ കേരളത്തില്‍ ലാൻഡ് ചെയ്യുന്നു; 'പ്ലൂട്ടോ' റിലീസ് തീയതി പ്രഖ്യാപിച്ചു

News Malayalam 4 months ago

കൊച്ചി: അല്‍ത്താഫ് സലിം അന്യഗ്രഹ ജീവിയായി എത്തുന്ന 'പ്ലൂട്ടോ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറില്‍ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്.

'കറക്കം' ഒടിടിയില്‍, പിന്നാലെ 'ബള്‍ട്ടി'; എവിടെ, എപ്പോള്‍ കാണാം?

ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ജിസിസി മേഖലയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്.

സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റല്‍'; 'ചൂതാട്ടമോ...' ഗാനം പുറത്ത്

പ്രൊഡക്ഷൻ കണ്‍ട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ, സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, അഡീഷണല്‍ സ്ക്രീൻപ്ലേ: അനന്തു എസ് രാജ്, നിതിരാജ്, ക്രീയേറ്റീവ് പ്രൊഡ്യൂസേഴ്സ്: അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാഖില്‍, വിഷ്വല്‍ ഇഫക്റ്റ്സ്: ഫ്ലൈയിംഗ് പ്ലൂട്ടോ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കണ്‍ട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റില്‍സ്: അമല്‍ സി സാധർ, ടൈറ്റില്‍: ശ്രാവണ്‍ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വല്‍ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam