Dailyhunt
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

News Malayalam 3 weeks ago

ല്‍ഹി: പശ്ചിമേഷ്യയില്‍ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ.

ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. യുഎസ് സമ്മർദ്ദത്തെ തുടർന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടായിരുന്നില്ല.

മധ്യേഷ്യയിലെ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ റിഫൈനറികള്‍ ഇറാനില്‍ നിന്നുള്‍പ്പെടെ അസംസ്കൃത എണ്ണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറക്കുമതിക്ക് പണം നല്‍കുന്നതില്‍ തടസമൊന്നും നേരിട്ടിട്ടില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്സില്‍ കുറിച്ചു.

ഐപിഎല്ലിനിടെ മൊബൈല്‍ മോഷണം; പ്രതികള്‍ പിടിയില്‍, പിടിച്ചെടുത്തത് 75 മൊബൈല്‍ ഫോണുകള്‍

കഴിഞ്ഞ മാസം ആണ് എണ്ണ വിതരണത്തിലെ പ്രതിസന്ധി മറികടക്കുന്നതിന് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചത്. വരും മാസങ്ങളില്‍ ആവശ്യമായ മുഴുവൻ എണ്ണയും ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam