Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബങ്കിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; പ്രശാന്ത് കിഷോറിന് ചരിത്രജയം

ബങ്കിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; പ്രശാന്ത് കിഷോറിന് ചരിത്രജയം

News Malayalam 2 weeks ago

ട്ന: ബിജെപിക്ക് തിരിച്ചടി നല്‍കി ബിഹാറിലെ ബങ്കിപുർ ഉപതെരഞ്ഞെടുപ്പില്‍ ജന സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ചരിത്രജയം.

10,436 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാർഥിയെ പ്രശാന്ത് കിഷോർ തറപറ്റിച്ചത്. 31 റൗണ്ട് നീണ്ട വോട്ടെണ്ണലില്‍ തുടക്കം മുതല്‍ തന്നെ പ്രശാന്ത് കിഷോർ തന്നെ മുന്നിലായിരുന്നു.

25, 277 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹ നേടിയത്. ആർജെഡി സ്ഥാനാർഥി രേഖാ ഗുപ്ത 9316 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ്ഫലം ബിജെപിക്ക് ഏറെ നിർണായകമായിരുന്നു.

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനക്കേസ്; ബ്രിജ് ഭൂഷണ്‍ കുറ്റവിമുക്തൻ

ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ പ്രശാന്ത് കിഷോറിന് അനുകൂല നിലപാട് എടുത്തതാണ് ഗംഭീര വിജയം സമ്മാനിച്ചത്. 30 വർഷമായിട്ട് ബിജെപിയുടെ ഉറച്ച കോട്ടയായിട്ടാണ് ബങ്കിപുർ മണ്ഡലം അറിയപ്പെട്ടിരുന്നത്. ഇതുവരെ ഒരു ബിജെപി സ്ഥാനാർഥിയും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രമാണ് പ്രശാന്ത് കിഷോർ തിരുത്തി കുറിച്ചത്.

ബിജെപി നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച്‌ ഈ മണ്ഡലത്തിലെ ജയം ജീവൻമരണ പോരാട്ടമായിരുന്നു. നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബങ്കിപുർ ഉപതെരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോറിന് മുന്നേറ്റം
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam