Dailyhunt
IPL 2026 | തമ്പീ.. മയില്‍വാഹനം, യെവൻ തലയല്ലെടാ... തലയെടുക്കിറവൻ!

IPL 2026 | തമ്പീ.. മയില്‍വാഹനം, യെവൻ തലയല്ലെടാ... തലയെടുക്കിറവൻ!

News Malayalam 2 weeks ago

ചെപ്പോക്ക്: മലയാളികള്‍ക്ക് ഏറെ ആവേശം പകരുന്നൊരു ഐപിഎല്‍ സീസണാണ് ഇക്കുറി. മഞ്ഞക്കടല്‍ പോലുള്ള ചെപ്പോക്കിലെ ഇലക്‌ട്രിഫൈയിങ് അന്തരീക്ഷത്തില്‍..

ലെജൻഡായ തല ധോണിക്കൊപ്പം കട്ട ഫാൻ ബോയ് സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുമ്പോള്‍.. ആ രംഗങ്ങള്‍ മലയാളി ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം സമ്മാനിക്കുമെന്നുറപ്പ്.

രോഹിത്തിനും കോഹ്ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ മറുപടിയേയുള്ളൂ... സഞ്ജു വിശ്വനാഥൻ സാംസണ്‍! ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ വളരെ സ്പെഷ്യലായ ഇന്നിങ്സുകളിലൂടെ സഞ്ജു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകഴിഞ്ഞു. ക്രിക്കറ്റ് ലോകകപ്പിൻ്റെ ചരിത്രത്തില്‍... നോക്കൗട്ട് സ്റ്റേജിലെ അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ ഇത്രയും ആധികാരികമായി മുമ്പ് ആരും ബാറ്റ് ചെയ്തിട്ടില്ലെന്നതാണ് സത്യം! സാംസണെ സ്പെഷ്യലാക്കുന്നത് രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത ബാറ്റിങ്ങിലെ ആ ഒറ്റയാള്‍ പ്രകടനമാണ്!

IPL 2026 | ചെപ്പോക്കിലെ ധോണി-സഞ്ജു ഷോ ഇന്നോ? കാത്തിരിപ്പ് ഇനിയും നീളുമോ!

ഇത്രേം ഗതികെട്ടവൻ വേറെ ആരുണ്ട്? അങ്കൃഷ് രഘുവൻഷിയുടെ ഇരട്ട റണ്ണൗട്ട് വീഡിയോ വൈറല്‍!

പ്രതിഭാ ധാരാളിത്തത്തിന് ഒരിക്കലും കുറവൊന്നുമില്ലെങ്കിലും തുടർച്ചയായി അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ട സഞ്ജുവിൻ്റെ കരിയർ ജേർണി... ഇന്ന് ലോകത്തിനാകെ ഇൻസ്പിരേഷനാകുന്ന ഒരു ഏടാണ്. അയാളുടെ ജീവിതം അടുത്തു നിന്ന് കണ്ട മലയാളികളായ നമുക്ക് അതൊരുപടി കൂടി കടന്ന്.. കണ്ണുനിറയ്ക്കുന്ന ഇമോഷണല്‍ മൊമൻ്റായിരുന്നു! ക്രിക്കറ്റിനെ ഭരിക്കുന്ന നോർത്ത് ഇന്ത്യൻ ലോബികള്‍ക്ക് മേല്‍ ക്ഷമ കൊണ്ടും കഠിനാധ്വാനം കൊണ്ടും പ്രതിഭ കൊണ്ട് സഞ്ജു നേടിയ ആ വിജയം അത് നമ്മുടേത് കൂടിയാകുന്നത് അതുകൊണ്ടാണ്.

"തമ്പീ.. മയില്‍വാഹനം, ഞാൻ തലയല്ലെടാ... തലയെടുക്കിറവൻ..." ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു സാംസണ്‍ വരുമ്പോള്‍ ലാലേട്ടൻ്റെ ഈയൊരു തീപ്പൊരി ഡയലോഗാണ് ഓർമ വരുന്നത്. എം.എസ്. ധോണിയെന്ന ലെജൻഡിന് പകരമാകാൻ ആർക്കുമാകില്ല. എന്നാല്‍ യെല്ലോ ജേഴ്സിയിലൂടെ എതിരാളികളുടെ തലയെടുക്കുന്ന ലൂസിഫറാകാൻ സഞ്ജു സാംസണ് കഴിയും. അയാള്‍ അത് ഇതിനോടകം ലോകത്തിന് മുന്നില്‍ തെളിയിച്ചും കഴിഞ്ഞു. വേള്‍ഡ് കപ്പിലെ പ്ലേയർ ഓഫ് ദി സീരീസായി മാറിയ ശേഷം ചെന്നൈ ജേഴ്സിയില്‍ ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍, അത് തമിഴ്നാടിനെ മാത്രമല്ല... ഈ രാജ്യത്തെയാകെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. 2026 ഐപിഎല്‍ സീസണില്‍ സഞ്ജു മാനിയ ഇനി അലയടിക്കാൻ പോകുന്നതേയുള്ളൂ.

ഈ ഐപിഎല്‍ സീസണിലെ ഉയർന്ന പവർപ്ലേ സ്കോർ അടിച്ചെടുത്ത് ഹൈദരാബാദ് ഓപ്പണർമാർ, വീഡിയോ!

യുവത്വത്തിൻ്റെ ചുറുചുറുക്കില്‍ സിഎസ്‌കെ

ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ലെജൻഡ് എം.എസ്. ധോണിയാണ്. 44 വയസുള്ള ധോണിയെ മാറ്റിനിർത്തിയാല്‍ ചെന്നൈ ടീമില്‍ 32 വയസിന് മുകളില്‍ പ്രായമുള്ളവർ ആരും തന്നെ ഇല്ല. ശ്രേയസ് ഗോപാല്‍,അകേല്‍ ഹൊസെയ്ൻ എന്നിവർക്ക് 32 വയസാണ് പ്രായം. 31 വയസുള്ള മലയാളി താരം സഞ്ജു സാംസണും ജാമി ഓവർട്ടണുമാണ് തൊട്ടു താഴെയുള്ളവർ. ചെന്നൈ ടീമിലെ ബാക്കിയുള്ള താരങ്ങളെല്ലാം 30 വയസില്‍ താഴെ പ്രായമുള്ളവരാണ്.

വിദേശനിരയും മികച്ചത്

ഇംഗ്ലണ്ടിൻ്റെ പേസ് ബൗളറായ ജാമീ ഓവർട്ടണ്‍, വിൻഡീസ് ഇടങ്കയ്യൻ സ്പിന്നർ അകീല്‍ ഹൊസെയ്ൻ, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡിവാള്‍ഡ് ബ്രെവിസ്, ഓസ്ട്രേലിയൻ യോർക്കർ സ്പെഷ്യലിസ്റ്റും പേസറുമായ നഥാൻ എല്ലിസ്, കീവിസുകാരനായ മീഡിയം പേസർ മാറ്റ് ഹെൻറി, ഓസീസ് ഓള്‍റൗണ്ടറായ മാത്യു ഷോർട്ട് എന്നിവർ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശക്തികേന്ദ്രങ്ങളാണ്.

ചെന്നൈ സൂപ്പർ കിങ്സ് ടീം

അകീല്‍ ഹൊസെയ്ൻ, അമൻ ഖാൻ, അൻഷുല്‍ കാംബോജ്, ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, ഗുർജപ്നീത് സിങ്, ജാമീ ഓവർട്ടണ്‍, കാർത്തിക് ശർമ, ഖലീല്‍ അഹമ്മദ്, മാറ്റ് ഹെൻറി, മാത്യു ഷോർട്ട്, എം.എസ്. ധോണി, മുകേഷ് ചൗധരി, നൂർ അഹമ്മദ്, പ്രശാന്ത് വീർ, രാഹുല്‍ ചഹാർ, രാമകൃഷ്ണ ഘോഷ്, റുതുരാജ് ഗെയ്ക്ക്‌വാദ്, സഞ്ജു സാംസണ്‍, സർഫറാസ് ഖാൻ, ശിവം ദുബെ, ശ്രേയസ് ഗോപാല്‍, ഉർവില്‍ പട്ടേല്‍, സാക് ഫോക്സ്.

ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി സർഫറാസ് ഖാൻ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam