Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ജോസഫ്' മമ്മൂട്ടിയെ വച്ച്‌ പ്ലാൻ ചെയ്ത സിനിമയോ? വ്യക്തമാക്കി ഷാഹി കബീര്‍

'ജോസഫ്' മമ്മൂട്ടിയെ വച്ച്‌ പ്ലാൻ ചെയ്ത സിനിമയോ? വ്യക്തമാക്കി ഷാഹി കബീര്‍

News Malayalam 3 weeks ago

കൊച്ചി: ഷാഹി കബീറിന്റെ തിരക്കഥയില്‍ എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ജോസഫ്'. ക്രൈം ത്രില്ലർ ഴോണറില്‍ എത്തിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോജു ജോർജ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്. ജോജുവിന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രമായിരുന്നുവിത്. എന്നാല്‍, ഈ വേഷത്തിലേക്ക് ആദ്യം ആലോചിച്ചിരുന്നത് മമ്മൂട്ടിയേയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, ഈ കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഷാഹി കബീർ.

"ജോസഫിന്റെ കഥ മമ്മൂട്ടിയോട് നേരിട്ട് പറയാൻ പറ്റിയിട്ടില്ല. മമ്മൂക്കയുടെ മാനേജർ ജോർജിനോടാണ് പറഞ്ഞത്. ഞാനെപ്പോഴും ഐഡിയ പറഞ്ഞിട്ട് എഴുതുന്ന ആളാണ്. അങ്ങനെയൊരു ഐഡിയ ആണ് അവതരിപ്പിച്ചത്. പക്ഷേ അതൊരു ഷോർട്ട് ഫിലിമിന് ഉള്ളതേയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പോയി എഴുതി. ആദ്യത്തെ ഡ്രാഫ്റ്റ് വന്നു. പക്ഷേ കേട്ടില്ല. പിന്നെ ഞാൻ വേറെ വഴിയേ ട്രാവല്‍ ചെയ്തു. 'ജോസഫി'ന്റെ 125ാം ദിവസം ഞങ്ങള്‍ക്ക് മൊമന്റോ തന്നത് മമ്മൂക്കയാണ്. അദ്ദേഹത്തിന് ഇങ്ങനെ ഒരു സംഭവം അറിയുമോയെന്ന് അറിയില്ല," എന്നാണ് ഷാഹി കബീറിന്റെ വാക്കുകള്‍.

'റോളക്സ്' എപ്പോള്‍ എത്തും? മറുപടിയുമായി സൂര്യ

ഏകാന്തമായ ജീവിതം നയിക്കുന്ന ജോസഫ് എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് ഈ ചിത്രം കഥപറയുന്നത്. ജോജു ജോർജ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലെ പ്രകടനത്തിന് ജോജുവിന് 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ആത്മീയ രാജൻ, മാളവിക മോഹൻ, മാധുരി ബ്രാഗൻഡ, ദിലീഷ് പോത്തൻ, ഇർഷാദ്, സുധി കോപ്പ, നെടുമുടി വേണു, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 125 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശിപ്പിച്ചത്.

100 മില്യണ്‍ സ്ട്രീമിങ് മിനുട്സ്! ഒടിടിയിലും തരംഗമായി 'ബാലൻ'

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറില്‍ ജോജു ജോർജ് ആണ് ജോസഫ് നിർമിച്ചത്. കിരണ്‍ ദാസ് ആയിരുന്നു എഡിറ്റർ. ഛായാഗ്രഹണം: മനേഷ് മാധവൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam