Dailyhunt
കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

News Malayalam 1 week ago

തിരുവനന്തപുരം: കേരള ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. മോക്ക് പോള്‍ രാവിലെ 5.30ന് ആരംഭിക്കും. ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം.

സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.

ഇക്കുറി 140 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കാൻ 883 സ്ഥാനാർഥികള്‍ മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് ഒറ്റത്തവണയായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 30,495 പോളിങ് സ്റ്റേഷനുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്.

പൂഞ്ഞാറിലും പണം നല്‍കി വോട്ട് പിടിക്കാൻ ബിജെപി ശ്രമം; കയ്യോടെ പിടികൂടി എല്‍ഡിഎഫ് പ്രവർത്തകർ

ഇവിഎമ്മുകളുടെ വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായി. പോളിങ് 85 ശതമാനത്തിന് മുകളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും. സംഘർഷങ്ങള്‍ ഒഴിവാക്കാൻ പോളിങ് സ്റ്റേഷനുകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കാസർഗോഡ് വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എല്‍ഡിഎഫ്; കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ പ്രവർത്തകർ തടഞ്ഞു
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam