മെക്സിക്കോ സിറ്റി: ലോകകപ്പിലെ ഇംഗ്ലണ്ട് ക്യാംപില്‍ ഇപ്പോള്‍ വയാഗ്രയാണ് ചർച്ചാ വിഷയം. ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര കഴിക്കാൻ ഇംഗ്ലണ്ട് ടീമിന് ഫിഫ അനുമതി നല്‍കിയത് വലിയ വാർത്തയായിട്ടുണ്ട്.
എന്തുകൊണ്ട്? മെക്സിക്കോക്കെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പ് ഫുട്ബോള്‍ ലോകത്ത് ശ്രദ്ധ നേടിയത് ഇംഗ്ലീഷ് താരങ്ങളുടെ ഒരു അസാധാരണ തയ്യാറെടുപ്പ് കാരണമാണ്. ഇംഗ്ലീഷ് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ അനുമതി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാമെങ്കിലും കാരണം മെഡിക്കല്‍ ആണ്.
മത്സരം നടക്കുന്ന മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്‌ടെക്ക സ്റ്റേഡിയം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 7,350 അടി ഉയരത്തിലാണ്. ഉയരം കൂടുമ്പോള്‍ വായുവിലെ ഓക്സിജൻ്റെ അളവ് കുറയും. ഇതോടെ താരങ്ങള്‍ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാനും ശ്വാസതടസ്സവും അടക്കം ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
തോറ്റിറങ്ങുന്നവരാണ് പോരാട്ടത്തിന്റെ പുതിയ കഥകള്‍ പഠിപ്പിക്കുന്നത്വയാഗ്രയിലെ പ്രധാന ഘടകമായ സില്‍ഡെനാഫില്‍ രക്തക്കുഴലുകള്‍ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ കുറവിൻ്റെ ആഘാതം കുറയ്ക്കാൻ ഇത് ഉപകരിക്കും. അതുകൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ മെഡിക്കല്‍ സംഘം ഈ മാർഗം പരിഗണിച്ചത്.
വയാഗ്രയാകട്ടെ ലോക ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡയുടെ നിരോധിത പട്ടികയിലുമില്ല. കായിക പ്രകടനം നേരിട്ട് വർധിപ്പിക്കുന്ന മരുന്നായി ഇതിനെ കണക്കാക്കുന്നുമില്ല. അതിനാല്‍ നിയമപരമായ തടസങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത്.
പരാഗ്വെയുടെ വെല്ലുവിളി മറികടന്ന് ഫ്രാൻസ് ക്വാർട്ടറില്‍
