Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്യത്തിലെ ആല്‍ക്കഹോള്‍ അളവ് പരിശോധിക്കാൻ തമിഴ്നാട് സര്‍ക്കാര്‍;  ടാസ്മാക്കുകളില്‍ ഗുണനിലവാര പരിശോധന

മദ്യത്തിലെ ആല്‍ക്കഹോള്‍ അളവ് പരിശോധിക്കാൻ തമിഴ്നാട് സര്‍ക്കാര്‍; ടാസ്മാക്കുകളില്‍ ഗുണനിലവാര പരിശോധന

News Malayalam 9 hrs ago

ചെന്നൈ: മദ്യത്തിലെ ആല്‍ക്കഹോള്‍ അളവ് നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിസ്റ്റില്ലറികളില്‍ ഗുണ നിലവാര പരിശോധനയ്ക്ക് തമിഴ്നാട് സർക്കാർ .

ടാസ്മാക് വഴി വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. എൻറിക്ക എന്റർപ്രൈസസ് ഉല്പാദിപ്പിക്കുന്ന പതിനൊന്നു തരം മദ്യത്തിന് ഏർപ്പെടുത്തിയ താല്‍ക്കാലിക നിരോധനവും ഒരു ദിവസത്തിനുള്ളില്‍ അതു പിൻവലിക്കാൻ ഇടയാക്കിയ സാഹചര്യവും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.

ഇന്തോ-ചെെന അതിർത്തി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചർച്ച; അജിത് ഡോവല്‍ ചൈനയിലേക്ക്

മദ്യ സാമ്പിളുകളില്‍ പൊതു വില്‍പ്പനയ്ക്ക് അനുവദനീയമായ 42.8 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടോ എന്നാണ് പ്രധാനമായും ഉറപ്പുവരുത്തുക. വൈനുകളില്‍ 12 മുതല്‍ 15 ശതമാനം വരെയും ബിയറുകളില്‍ 5 മുതല്‍ എട്ടുശതമാനം വരെയുമാണ് ആല്‍ക്കഹോളിന്റെ അളവ് അനുവദിച്ചിരിക്കുന്നത്. ആധുനിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാല്‍ ആല്‍ക്കഹോളിന്റെ അളവ് മാത്രം പരിശോധിച്ചാല്‍ പോരെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ഡിസ്റ്റിലറികളില്‍ മദ്യം ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞ ശേഷം സാംപിളുകള്‍ ചെന്നൈയിലെ ഏജൻസിയിലേക്ക് അയക്കാനാണ് തീരുമാനം. പരിശോധന ഫലം വന്നശേഷമാകും ബോട്ടിലിംഗ് അടക്കമുള്ള തുടർനടപടികള്‍. തമിഴിനാട് സർക്കാരിന്റെ ഏകീകൃത സ്ഥാപനമായ ടാസ്മാക് പ്രധാനമായും എഴ് കമ്പനികളില്‍ നിന്നാണ് ബി വാങ്ങുന്നത്. വീര്യമുള്ള മദ്യം 11 നിർമാതാക്കളില്‍ നിന്നും വാങ്ങുന്നു. ടാസ്മാക്ക് വഴി വിറ്റഴിക്കുന്ന മദ്യത്തിന് ഗുണനിലവാര പരിശോധന വേണമെന്ന് ഉപഭോക്താക്കളും ജീവനക്കാരും ഒരു പോലെ ആവശ്യം ഉന്നയിച്ചിരുന്നു.

അനുവാദമില്ലാതെ സർക്കാർ സ്കൂളില്‍ പ്രവേശിച്ചു; അഭിജിത് ദീപ്കെയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ഓഗസ്റ്റ് 13 ന് ഫുഡ് ആൻ്റ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് എൻറിക എന്റർപ്രൈസസ് ഉത്പാദിപ്പിച്ച 11 തരം മദ്യങ്ങളുടെ വില്‍പ്പന ടാസ്ക്മാക് നിരോധിച്ചത്. പിന്നീട് വിലക്ക് പിൻവലിച്ചെങ്കിലും നടപടി പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയർത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam