Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മക്ക ലക്ഷ്യമിട്ട് ഹൂതി ആക്രമണം; ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിച്ച്‌ സൗദി

മക്ക ലക്ഷ്യമിട്ട് ഹൂതി ആക്രമണം; ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിച്ച്‌ സൗദി

News Malayalam 9 hrs ago

ക്ക: മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോണ്‍ തകർത്തതെന്ന് സഖ്യസേനയുടെ കമാൻഡ് അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിൻ്റെ തെക്കൻ ഭാഗത്താണ് ഡ്രോണ്‍ പ്രതിരോധ സേന തകർത്തത്. മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്ന് പ്രതിരോധ സേന അറിയിച്ചു.

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച്‌ മക്ക ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹൂതി വിമതർ ആക്രമണ വാർത്ത നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി അറിയിച്ചു.

ദേശീയ ദിനം; ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച്‌ സൗദി അറേബ്യ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam