1994ലെ യുഎസ് സമ്മറില്‍ നോർവെയുടെ കുപ്പായമണിഞ്ഞ് ലോകകപ്പ് വേദിയിലെത്തിയ ആല്‍ഫ്-ഇൻഗെ ഹാലണ്ട് എന്ന മധ്യനിരക്കാരന് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു.
ലോക ഫുട്ബോളിൻ്റെ ഏറ്റവും വലിയ വേദിയില്‍ തൻ്റെ രാജ്യത്തിൻ്റെ പേര് വാനോളം ഉയർത്തുക എന്നതായിരുന്നു ആഗ്രഹം. അന്ന് മെക്സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 1-0ന് വിജയിച്ചിട്ടും, എല്ലാ ടീമുകള്‍ക്കും നാല് പോയിൻ്റ് ലഭിച്ച നിർഭാഗ്യകരമായ ആ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍വ്യത്യാസത്തിൻ്റെ കണക്കില്‍ നോർവെയ്ക്ക് ടൂർണമെന്റില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു. ആല്‍ഫ്-ഇൻഗേ ഹാലണ്ട് എന്ന പോരാളിക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ആ സ്വപ്നങ്ങള്‍ക്ക് 32 വർഷങ്ങള്‍ക്കിപ്പുറം മറ്റൊരു അമേരിക്കൻ ലോകകപ്പില്‍ സാക്ഷാത്കാരമാവുകയാണ്. അത് സ്വന്തം മകൻ എർലിങ് ഹാലണ്ടിലൂടെ ആണെന്നത് മനോഹരമായ കാവ്യനീതിയായി മാറുന്നു.
2026ലെ ഫിഫ ലോകകപ്പിൻ്റെ പ്രീ ക്വാർട്ടറില്‍, അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നോർവെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുമ്പോള്‍ എർലിങ് ഹാലണ്ടിൻ്റെ ബൂട്ടുകളില്‍ നിന്നാണ് നോർവേയുടെ രണ്ട് ഗോളുകളും പിറന്നത്. ഈ ലോകകപ്പില്‍ നോർവെയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് ഹാലണ്ടിൻ്റെ അസാമാന്യ ഫോമാണ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകളാണ് ഈ സ്ട്രൈക്കർ അടിച്ചുകൂട്ടിയത്. ഇറാഖിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തുടങ്ങിയ ഹാലണ്ട് സെനഗലിനെതിരെയും രണ്ട് ഗോളുകള്‍ നേടി. റൗണ്ട് ഓഫ് 32ല്‍ ഐവറി കോസ്റ്റിനെതിരെയും അയാള്‍ ലക്ഷ്യം കണ്ടു. ഇപ്പോള്‍ പ്രീ ക്വാർട്ടറില്‍ ബ്രസീലിനെതിരെയും ഇരട്ട ഗോളുകള്‍ നേടി ടൂർണമെൻ്റിലെ ഗോള്‍വേട്ടക്കാരില്‍ മുൻപന്തിയിലാണ്.
സ്വീഡനെ തകർത്ത് ഫ്രഞ്ച് പടതൻ്റെ കരിയറില്‍ നോർവെയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള കളിക്കാരനാണ് ആല്‍ഫ്-ഇൻഗെ. ക്ലബ്ബ് ഫുട്ബോളിലും രാജ്യാന്തര തലത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലീഡ്‌സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ പ്രമുഖ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോളില്‍ 250ലധികം പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ച അദ്ദേഹം, പ്രധാനമായും റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ് ഫീല്‍ഡർ പൊസിഷനുകളിലാണ് തിളങ്ങിയത്.
നോർവെ ദേശീയ ടീമിനായി 34 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അദ്ദേഹത്തിൻ്റെ സാന്നിധ്യം ടീമിൻ്റെ പ്രതിരോധത്തിന് വലിയ കരുത്തായിരുന്നു. 1994 ലോകകപ്പില്‍ റൈറ്റ് ബാക്ക് ആയി കളത്തിലിറങ്ങിയ ആല്‍ഫ് ടീമിൻ്റെ പ്രധാന കളിക്കാരില്‍ ഒരാളായിരുന്നു. ഫിസിക്കല്‍ പവറും പ്രതിരോധ മികവുമുണ്ടായിരുന്ന ആല്‍ഫ്-ഇൻഗെക്ക് അന്ന് ടീമിനെ നോക്കൗട്ടിലേക്ക് നയിക്കാൻ സാധിച്ചില്ലെങ്കിലും, അച്ഛൻ വീണുപോയ ഇടത്തു നിന്നാണ് ഇന്ന് മകൻ കുതിക്കുന്നത്.
സോറി ആൻഡ് താങ്ക്യൂ നെയ്മർ; നിങ്ങളിത് അർഹിക്കുന്നില്ലതൻ്റെ അസാധാരണമായ ശാരീരികക്ഷമതയും ഫിനിഷിങ് പാടവവും ഉപയോഗിച്ച് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരില്‍ ഒരാളായി മാറിയ ഹാലണ്ട് അച്ഛൻ്റെ സ്വപ്നത്തിനൊപ്പം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷകളുമാണ് നെഞ്ചിലേറ്റുന്നത്. ഈ ലോകകപ്പില്‍ നോർവെ ടീമിൻ്റെ പ്രകടനവും ശ്രദ്ധേയമാണ്. പരിശീലകൻ സ്റ്റാലെ സോള്‍ബാക്കന് കീഴില്‍ മികച്ച ഒത്തൊരുമയോടെ കളിക്കുന്ന ടീം ഇതിനോടകം 12 ഗോളുകള്‍ ടൂർണമെൻ്റില്‍ അടിച്ചു കൂട്ടിക്കഴിഞ്ഞു.
ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിൻ്റേയും സാൻഡർ ബെർഗെയുടെയും നേതൃത്വത്തിലുള്ള മധ്യനിരയും, അലക്സാണ്ടർ സോർലോത്തിനെ പോലുള്ള താരങ്ങളുടെ പിന്തുണയും ഹാലണ്ടിന് കൂടുതല്‍ കരുത്തേകുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ക്വാർട്ടർ ഫൈനല്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന നോർവെ, വരും മത്സരങ്ങളിലും ഈ അശ്വമേധം തുടരുമെന്നാണ് ഫുട്ബോള്‍ ലോകം വിശ്വസിക്കുന്നത്. ആല്‍ഫ്-ഇൻഗെ ബാക്കി വച്ച സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഒരു കൊടുങ്കാറ്റായി എർലിങ് കുതിക്കുമ്പോള്‍ കാത്തിരിക്കുന്നത് ഫുട്ബോള്‍ ചരിത്രത്തിലെ പുതിയ അധ്യായങ്ങള്‍ കൂടിയാണ്.
ഡബിളടിച്ച് ബെല്ലിങ്ഹാം; മെക്സിക്കൻ വേവിനെ സാക്ഷിയാക്കി ക്വാർട്ടറിലേക്ക് മുന്നേറി ഇംഗ്ലണ്ട്
