Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിറച്ചു, വിയര്‍ത്തു, ഒടുവില്‍ ജയിച്ച്‌ അര്‍ജന്റീന; വിറപ്പിച്ച്‌ കേപ് വെര്‍ദെ

വിറച്ചു, വിയര്‍ത്തു, ഒടുവില്‍ ജയിച്ച്‌ അര്‍ജന്റീന; വിറപ്പിച്ച്‌ കേപ് വെര്‍ദെ

News Malayalam 3 weeks ago

യാമി: ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിനൊടുവില്‍ തലയുയര്‍ത്തി കേപ് വെര്‍ദെ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് മടങ്ങുകയാണ്.

ലോക ചാമ്പ്യന്‍മാരെ അവസാന നിമിഷം വരെ വിറപ്പിച്ചാണ് തുടക്കക്കാരായ കേപ് വെര്‍ദെയുടെ മടക്കം.

ഓരോ മത്സരത്തിലും എതിരാളികളെ വിറപ്പിച്ച്‌ വിറപ്പിച്ച്‌ ഒടുവില്‍ അര്‍ജന്റീന വരെ കേപ് വെര്‍ദെ എന്ന കുഞ്ഞന്‍ ടീമിന് മുന്നില്‍ മുട്ടുവിറച്ചു നിന്നു. ഒരു ഘട്ടത്തില്‍ പിന്നിലായ ശേഷമായിരുന്നു കേപ് വെര്‍ദെയുടെ തിരിച്ചു വരവ്.

അര്‍ജന്റീനയ്ക്ക് വേണ്ടി ലയണല്‍ മെസ്സിയും ലിസാന്‍ഡ്രോ മാര്‍ട്ടീനസും ഗോളുകള്‍ നേടി. സെല്‍ഫ് ഗോളും അര്‍ജന്റീനയ്ക്ക് നേട്ടമായി. കേപ് വെര്‍ദെയ്ക്കു വേണ്ടി ഡിറോയ് ഡ്വാര്‍ട്ടെ, സിഡ്നി ലോപസ് കബ്രാള്‍ എന്നീ താരങ്ങളാണ് ഗോളുകള്‍ നേടിയത്.

നോക്കൗട്ടില്‍ അർജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെർഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സർപ്രൈസ്!

കളിയുടെ 28-ാം മിനുട്ടിലായിരുന്നു മെസ്സിയുടെ മനോഹരമായ ഗോള്‍. ഗോളിലൂടെ അര്‍ജന്റീന മത്സരത്തില്‍ ലീഡ് നേടി. എന്നാല്‍, 59ാം മിനുട്ടില്‍ അര്‍ജന്റീനന്‍ വല കുലുക്കി വെര്‍ദെ ആദ്യ പ്രഹരം നല്‍കി. റയാന്‍ മെന്‍ഡിസിന്റെ ക്രോസില്‍ നിന്ന് ഡ്വാര്‍ട്ടെയുടെ കിടിലന്‍ ഒരു ഗോള്‍.... അര്‍ജന്റീനയ്‌ക്കൊപ്പമെത്തി കേപ് വെര്‍ദെ.

തൊണ്ണൂറ് മിനുട്ട് കളിച്ചിട്ടും ലീഡ് നേടാന്‍ അര്‍ജീന്റീനയെ കേപ് വെര്‍ദെ അനുവദിച്ചില്ല. 1-1 സമനിലയില്‍ നിന്നും മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എക്‌സ്ട്രാ ടൈമിന്റെ മൂന്നാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നുള്ള പന്ത് മാര്‍ട്ടിനസ് വൊസീഞ്ഞയെ മറികടന്ന് ഗോളായി. ഇതോടെ, അര്‍ജന്റീന 2-1 ന് മുന്നില്‍.

ലോകകപ്പില്‍ വിപ്ലവം! ഇത് ആഫ്രിക്കൻ ഫുട്ബോളിൻ്റെ സുവർണ്ണകാലം

എന്നാല്‍, ചുമ്മാതങ്ങ് പോകാനുള്ളവരല്ലെന്ന് ആദ്യ മത്സരം മുതല്‍ തെളിയിച്ച കേപ് വെര്‍ദെ തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിന്റെ 14ാം മിനുട്ടില്‍ ഡിസ്‌നി ലോപസ് കബ്രാളിന്റെ ഏറ്റവും മനോഹരമായ ഗോള്‍. ലോങ് റേഞ്ചില്‍ നിന്ന് വന്ന ആ ഗോളിനൊപ്പം മെസ്സിയും സംഘവും ആരാധാകരും മാത്രമല്ല, ഫുട്‌ബോള്‍ ആരാധകരെല്ലാം ഞെട്ടി, ആഘോഷിച്ചു. എന്തൊരു മനോഹരമായ തിരിച്ചുവരവ്... 2-2 ന് വീണ്ടും ഒപ്പത്തിനൊപ്പം.

ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ 21ാം മിനുട്ടില്‍ ഡിനെയുടെ സെല്‍ഫ് ഗോളില്‍ അര്‍ജന്റീനയ്ക്ക് ആശ്വാസം കണ്ടെത്താനായി. പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.

ലോകകപ്പ് ചരിത്രത്തില്‍ ഈ മത്സരം അടയാളപ്പെടുത്തുക അര്‍ജന്റീനയുടെ ജയത്തേക്കാളും കേപ് വെര്‍ദെ എന്ന ടീമിന്റെ പോരാട്ട വീര്യമായിരിക്കും. ആരും ശ്രദ്ധിക്കാത്ത ഒരു ടീമായി വന്ന് ശക്തരായ സ്‌പെയിനിനെ ഞെട്ടിച്ച്‌ തുടങ്ങി, അവസാനം ലോക ചാമ്പ്യന്‍മാരെ വിറിപ്പിച്ച്‌ വീരോചിത മടക്കം. ഒപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി ഒരുപിടി താരങ്ങളും,് അവരില്‍ നാല്‍പ്പതുകാരനായ കേപ് വെര്‍ദെയുടെ സൂപ്പര്‍ സേവര്‍ ഗോളി വൊസീഞ്ഞോയും...

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam