Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംവി ഹോണ്ടിയസ് കപ്പലില്‍ ഹന്താവൈറസ് ബാധ: വിനോദസഞ്ചാര കപ്പലില്‍ ഡച്ച്‌ ദമ്പതികളടക്കം മൂന്ന് മരണം, ഒരു ബ്രിട്ടീഷ് പൗരൻ തീവ്രപരിചരണത്തില്‍

എംവി ഹോണ്ടിയസ് കപ്പലില്‍ ഹന്താവൈറസ് ബാധ: വിനോദസഞ്ചാര കപ്പലില്‍ ഡച്ച്‌ ദമ്പതികളടക്കം മൂന്ന് മരണം, ഒരു ബ്രിട്ടീഷ് പൗരൻ തീവ്രപരിചരണത്തില്‍

NRI Reporter 1 month ago

ജോഹന്നാസ്ബർഗ്: അർജൻ്റീനയില്‍ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന ആഡംബര കപ്പലില്‍ ഹന്താവൈറസ് ബാധയെന്ന് സംശയം.

രോഗബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേർ ഡച്ച്‌ ദമ്പതികളാണ്. കപ്പല്‍ സെൻ്റ് ഹെലീന ദ്വീപില്‍ എത്തിയപ്പോഴേക്കും 70 വയസ്സുകാരനായ ഡച്ച്‌ പൗരൻ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ (69) ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച 69 വയസ്സുള്ള ബ്രിട്ടീഷ് പൗരൻ ജോഹന്നാസ്ബർഗില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കപ്പലിലെ രണ്ട് ജീവനക്കാരുടെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഡച്ച്‌ അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള മറ്റ് യാത്രക്കാരെയും പ്രത്യേക വിമാനത്തില്‍ മാറ്റാൻ പദ്ധതിയുണ്ട്.

80 കാബിനുകളിലായി 170 യാത്രക്കാർക്കും 71 ജീവനക്കാർക്കും (ഗൈഡുകളും ഡോക്ടറും ഉള്‍പ്പെടെ) താമസിക്കാൻ സൗകര്യമുള്ള കപ്പലാണിത്. മിക്ക കാബിനുകളിലും രണ്ട് പേർ വീതമാണ് താമസമെങ്കിലും, ചെറിയ വിസ്തീർണ്ണമുള്ള കാബിനുകളില്‍ നാല് പേർ വരെ താമസിക്കുന്നുണ്ട്. ഇത്രയധികം ആളുകള്‍ തിങ്ങിപ്പാർക്കുന്ന കപ്പലില്‍ വായുവിലൂടെ പടരുന്ന വൈറസ് ബാധയുണ്ടായത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എലികളുടെ വിസർജ്യങ്ങളില്‍ നിന്ന് വായുവിലൂടെ പകരുന്ന ഹന്താവൈറസ് എങ്ങനെ കപ്പലിലെത്തി എന്നതിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter