Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി 'നോസ് കഫുകള്‍'

ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി 'നോസ് കഫുകള്‍'

Reporter 1 week ago

മൂക്കുത്തിയുടെ തിളക്കം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണങ്ങളില്‍ ഒന്നുകൂടിയാണ് മൂക്കുത്തി.

അത്തരത്തില്‍ ഒരു ആഭരണത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ന് ഫാഷന്‍ ലോകത്ത് ചെറിയ ആഭരണങ്ങള്‍ പോലും വലിയ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ ജെന്‍-സികള്‍ക്കും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഇടയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന ഒന്നാണ് (nose cuff) നോസ് കഫുകള്‍. പഴയ സ്റ്റെലിനെയും മോഡേണ്‍ ഫാഷനേയും ഒരുമിപ്പിക്കുന്ന പുതിയ ആഭരണങ്ങളാണ് ഇവ.

മൂക്ക് കുത്താതെതന്നെ ധരിക്കാന്‍ സാധിക്കുന്ന 'നോസ് കഫുകള്‍' അഥവാ 'നോസ് ഫ്രയിമുകള്‍'ളാണ് ആ വെറൈറ്റി ആഭരണം. ധരിക്കുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ ബോള്‍ഡ് ലുക്ക് നല്‍കുന്നവയാണ് പുത്തന്‍ ട്രെന്‍ഡിലുള്ള ഈ ആഭരണം. മെറ്റാലിക് ഡിസൈനുകള്‍ മുതല്‍ സങ്കീര്‍ണമായ വയര്‍ പാറ്റേണുകള്‍വരെയുള്ള വൈവിധ്യമായ ഡിസൈനുകള്‍ ഇവയില്‍ ലഭ്യമാണ്.




വജ്രങ്ങള്‍ എന്തിനാണ് വെല്‍വെറ്റ് പെട്ടിയില്‍ സൂക്ഷിക്കുന്നത്? ആഡംബരം മാത്രമാണോ കാരണം?

ക്ലാസിക് മൂക്കുത്തികളില്‍നിന്ന് വ്യത്യസ്തമായി ഈ നോസ് കഫുകള്‍ തികച്ചും മോഡേണായ ഒരു ഫാഷന്‍ ആക്സസറിയാണ്. ഫാഷന്‍ പ്രേമികളില്‍ പലരും ഈ ട്രെന്‍ഡിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ധരിക്കുന്ന വസ്ത്രവുമായി മാച്ചാകുന്ന രീതിയിലുള്ള ആക്സസറിയാണെങ്കില്‍ ലുക്ക് തന്നെ മാറ്റാന്‍ ഈ ആഭരണത്തിന് കഴിയും. പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നോസ് കഫുകള്‍ മികച്ച തെരഞ്ഞെടുപ്പാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ മൂക്കുത്തി ട്രെന്‍ഡിനോട് എല്ലാവര്‍ക്കും താല്‍പര്യമില്ല. മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന ഈ ആഭരണങ്ങള്‍ അത്ര ഭംഗിയില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.




ദിസ് ഈസ് റോങ്; തരംഗമായി റോങ് ഷൂ തിയറി

എന്തുകൊണ്ടാണ് നോസ് കഫുകള്‍ ട്രെന്‍ഡാകുന്നത്

  • മൂക്ക് കുത്താന്‍ പേടിയുള്ളവര്‍ക്കും ഈസി ഫാഷന്‍ ഓപ്ഷന്‍.
  • ഇന്‍ഡോ വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിന് പെര്‍ഫെക്‌ട് മാച്ച്‌.
  • സാരി മുതല്‍ സ്ട്രീറ്റ് സ്റ്റൈല്‍ വരെ എല്ലാത്തിനും മാച്ച്‌ ചെയ്യും
  • മിനിമല്‍ മേക്കപ്പ് ലുക്കിന് പോലും ബോള്‍ഡ് അപ്പിയറന്‍സ് നല്‍കും.

Content Highlights :'Nose cuffs' have become a hot topic in the fashion world. The biggest feature of these is that they can be worn without piercing the nose.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter