ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഹൃദയാഘാതത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നത് തലച്ചോറിനെ തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
രക്തസമ്മര്‍ദ്ദമുണ്ടാക്കുന്ന കേടുപാടുകള്‍ പലപ്പോഴും തുടക്കത്തില്‍ അറിയാന്‍ സാധിക്കാറില്ല.

പേരുകള്‍ മറക്കുക, സംഭാഷണങ്ങള്‍ക്കിടയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാടുപെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറക്കക്കുറവിനെയോ സമ്മര്‍ദ്ദത്തെയോ പ്രായത്തെയോ കുറ്റപ്പെടുത്തി തള്ളിക്കളയുകയാണ് പതിവ്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്)ന്റെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, രക്താതിമര്‍ദ്ദം ചിന്താശേഷിയിലെ ബുദ്ധിമുട്ടും ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.
ആരോഗ്യവാന്മാരായി കാണപ്പെടുന്നവരിലും ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന കാരണം

തലച്ചോറ് രക്തക്കുഴലുകളെ ആശ്രയിക്കുന്നു
ശരീരത്തില്‍ ഓക്‌സിജന്‍ വിതരണത്തിന്റെ ഏകദേശം 20 ശതമാനം തലച്ചോറാണ് ഉപയോഗിക്കുന്നത്. തലച്ചോറ് ശരിയായ പ്രവര്‍ത്തനത്തിനായി സൂക്ഷ്മമായ രക്തക്കുഴലുകളെ ആശ്രയിക്കുന്നു. മാസങ്ങളോ വര്‍ഷങ്ങളോ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ രക്തക്കുഴലുകള്‍ കടുപ്പമുളളതും ഇടുങ്ങിയതുമായി മാറുന്നു. ഇങ്ങനെ സൂക്ഷ്മമായ രക്തക്കുഴലുകള്‍ ക്രമേണ നശിക്കുമ്പോള്‍ ഓര്‍മ്മ, ഏകാഗ്രത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ഒക്കെ ബാധിച്ചേക്കാം. NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ചിന്താശേഷിക്കും ഓര്‍മ്മശേഷിയും ഉണ്ടാകുന്ന ബുദ്ധിമുട്ടിനുളള സാധ്യത കുറയ്ക്കുന്നുവെന്നാണ്.

ജീവിതശൈലികള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു
ഇക്കാലത്തെ ആളുകളുടെ ജീവിതശൈലി രക്താതിമര്‍ദ്ദം എന്ന വലിയ പ്രശ്‌നത്തിലേക്ക് നയിക്കുന്നു. ഉപ്പിന്റെ അമിതമായ ഉപയോഗം, മോശം ഉറക്കം, ദീര്‍ഘനേരം ഇരിക്കുക,സമ്മര്‍ദ്ദം,പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയെല്ലാം രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും സാരമായി ബാധിക്കുന്നു എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. സമ്മര്‍ദ്ദകരമായ ദിനചര്യകളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം 30കളിലും 40കളിലുമൊക്കെയുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലായി കാണുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ബദാം കഴിച്ചാല്‍ മതിയോ? എങ്ങനെയാണ് കഴിക്കേണ്ടത്

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- രക്തസമ്മര്‍ദ്ദം നേരത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഗുണം ചെയ്യും എന്നതാണ് ആശ്വാസകരമായ കാര്യം.
- 30 വയസിന് ശേഷം ഇടയ്ക്കിടയ്ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് ശീലമാക്കുക. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദത്തിന്റെ ചരിത്രമുണ്ടെങ്കില്‍ ഉറപ്പായും പരിശോധനകള്‍ നടത്തണം.
- ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക
- പതിവായി നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക
- ശരിയായി ഉറങ്ങുക
- സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശീലിക്കുക
- പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക.
Content Highlights : Health experts say that uncontrolled high blood pressure over many years can damage the brain.

