Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാഷ് 'മെയില്‍ ഫെമിനിസ്റ്റോ'? നടൻ്റെ സ്വഭാവത്തെക്കുറിച്ച്‌ താര സുതാരിയ

യാഷ് 'മെയില്‍ ഫെമിനിസ്റ്റോ'? നടൻ്റെ സ്വഭാവത്തെക്കുറിച്ച്‌ താര സുതാരിയ

റിലീസ് ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളിലൂടെ ചർച്ചയാകുകയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്സ്'.

കെജിഎഫ്: ചാപ്റ്റർ 2ന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് യാഷ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിന് നിരൂപകരില്‍ നിന്ന് സമ്മിശ്രവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതിനിടെയാണ് സിനിമയില്‍ യാഷിനൊപ്പം അഭിനയിച്ച താര സുതാരിയ നടനെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

നിങ്ങള്‍ കണ്ടത് ഏത് ടോക്സിക്?; യാഷ് ചിത്രത്തെ വാഴ്ത്തിയ ഉപേന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല'

'ദ മെയില്‍ ഫെമിനിസ്റ്റ്' പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് യാഷിന്റെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ചും താര സുതാരിയ മനസുതുറന്നത്. ചിത്രത്തില്‍ കടുത്ത സ്വഭാവമുള്ള 'ടോക്സിക് ആല്‍ഫ മെയില്‍' കഥാപാത്രത്തെയാണ് യാഷ് അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാർഥ ജീവിതത്തിലെ യാഷ് അതില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നാണ് താര പറയുന്നത്.

യാഷിനെ 'മെയില്‍ ഫെമിനിസ്റ്റ്' എന്ന് വിശേഷിപ്പിക്കുമോ എന്ന ചോദ്യത്തിന്, താൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും സെൻസിറ്റീവായ വ്യക്തികളിലൊരാളാണ് യാഷെന്നായിരുന്നു താരയുടെ മറുപടി. മറ്റുള്ളവരെക്കുറിച്ച്‌ തന്നേക്കാള്‍ കൂടുതല്‍ ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം പറഞ്ഞു.

'വ്യവസായത്തില്‍ ഇത്തരമൊരു വ്യക്തിയെ കാണുന്നത് വളരെ അപൂർവമാണ്. ഞാൻ കണ്ടിട്ടുള്ള ആരെയും പോലെയല്ല അദ്ദേഹം. വളരെ പരിഗണനയുള്ള വ്യക്തിയാണ്,' താര പറഞ്ഞു.

അഗ്നിപരീക്ഷയെ ഇപ്പോഴേ തള്ളിപ്പറയരുത്; പ്രേക്ഷകരോട് അഖില്‍ മാരാറിൻ്റെ അഭ്യർഥന

സിനിമാ മേഖലയില്‍ സ്ത്രീതാരങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്ന രീതിയെയും താര വിമർശിച്ചു. ഓരോ നടിക്കും വ്യത്യസ്തമായ വേഷങ്ങളും ജോലികളുമാണുള്ളതെന്നും അതുകൊണ്ടുതന്നെ അവരെ പരസ്പരം താരതമ്യം ചെയ്യുന്നതില്‍ അർഥമില്ലെന്നും താരം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ നടിമാരെ 'ഇവരോ, അവരോ' എന്ന തരത്തില്‍ താരതമ്യം ചെയ്യുന്നത് പതിവാണെങ്കിലും പുരുഷതാരങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു പ്രവണത താൻ കണ്ടിട്ടില്ലെന്നും താര പറഞ്ഞു.

മറ്റൊരു സ്ത്രീ എന്ത് ധരിക്കുന്നു എന്നതില്‍ ഇത്ര അസ്വസ്ഥതയോ?; രക്ഷാബന്ധൻ ദിനത്തില്‍ കൃതിയുടെ മറുപടി

വ്യക്തിപരമായ വഞ്ചന, കുടുംബബന്ധങ്ങള്‍, പ്രണയം തുടങ്ങിയ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന 'ടോക്സിക്' ചിത്രത്തില്‍ റെബേക്ക എന്ന കഥാപാത്രത്തെയാണ് താര സുതാരിയ അവതരിപ്പിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

'ഞാനും എന്നെ കണ്ടത് സാധാരണക്കാരനായാണ്'; അഗ്നിപരീക്ഷ മത്സരാർഥികളോട് റിയാസ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam