Mamta Banerjee and MA Baby
നരേന്ദ്ര മോദി സർക്കാരിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാൻ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം.മമതയെ ഫോണില്‍ വിളിച്ച് ബേബി
മമത ബാനർജിയെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഫോണില്‍ ബന്ധപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് എം.എ.ബേബിയും മമത ബാനർജിയും സംസാരിച്ചതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
'ഇന്ത്യ' മുന്നണി ശക്തിപ്പെടണം
എസ്.ഐ.ആർ നടപടികള്‍ നിർത്തിവയ്ക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിനായി രാജ്യതലസ്ഥാനത്ത് 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി പ്രതിഷേധിക്കാനാണ് തീരുമാനം. മമത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്. 'ഇന്ത്യ' മുന്നണിയുടെ അടിയന്തര യോഗം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിളിക്കണമെന്ന് മമത രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അസാധാരണ സാഹചര്യം
കഴിഞ്ഞ ദിവസം എം.എ.ബേബി ഇന്ത്യ ബ്ലോക്കിലെ പാർട്ടികള്‍ക്കും ബിജെപി ഇതര കക്ഷികള്‍ക്കും കത്ത് എഴുതിയിരുന്നു. തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് കത്തില്‍ ആഹ്വാനം ചെയ്തിരുന്നത്. 'അസാധാരണ സാഹചര്യ'മാണ് രാജ്യത്തുള്ളതെന്നാണ് മമത ബാനർജി ഇതിനോട് പ്രതികരിച്ചത്. രാജ്യതലസ്ഥാനത്തേക്ക് ആർത്തിരമ്പി പിള്ളേരെത്തുന്നു; ജന്തർ മന്തർ 2.0 ലോഡിങ്, വിറയ്ക്കും മോദി

