Protest against Gyanesh Kumar
ബിജെപി സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കാൻ ജെൻസീ തലമുറ ഇറങ്ങുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക സമരത്തിലേക്ക്.150 ലേറെ പേർ അറസ്റ്റില്‍
ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചകഴിഞ്ഞാണ് രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലായി പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ജന്തർ മന്തറില്‍ നിന്നും ദീൻ ദയാല്‍ ഉപധ്യായ മാർഗില്‍ നിന്നുമായി വിദ്യാർഥികളും രാഷ്ട്രീയ നേതാക്കളും അടക്കം 150 ലേറെ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനം രാജിവയ്ക്കുക, എസ്.ഐ.ആർ നടപടികള്‍ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
ഒഴുകിയെത്തുന്നു സമരക്കാർ
ഡല്‍ഹിയിലേക്ക് നൂറ് കണക്കിനു വിദ്യാർഥികളാണ് പ്രതിഷേധ സമരത്തിനായി ഒഴുകിയെത്തുന്നത്. ഐസ, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകള്‍ക്കൊപ്പം കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം വിദ്യാർഥികളും സമരത്തില്‍ പങ്കാളികളാകുന്നു. ഇന്ന് മുതല്‍ സമരം കൂടുതല്‍ തീവ്രമായേക്കും.
ജന്തർ മന്തർ 2.0
രാജ്യവ്യാപകമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം നടത്താനാണ് സിജെപിയുടെ ആലോചന. ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ നീക്കിയില്ലെങ്കില്‍ ജന്തർ മന്തർ 2.0 സമരത്തിനാകും രാജ്യം സാക്ഷ്യംവഹിക്കുകയെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറയുന്നു.
സിജെപി പേടിയില്‍ മോദി ഭരണകൂടം !
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ നീക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്തർ സമരം നടത്തിയത്. രാജ്യതലസ്ഥാനത്ത് യുവാക്കള്‍ തമ്പടിക്കുകയും സമരം ആളികത്തിയതോടെ ധർമേന്ദ്ര പ്രധാന് രാജിവയ്ക്കുകയും വേണ്ടിവന്നു. സമാന രീതിയില്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപി സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഗ്യാനേഷിനെതിരായ ആരോപണം
എസ്‌ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലേറെ വോട്ടർമാരെ വെട്ടിമാറ്റിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ്ങും ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദമായി. ഇതോടെ പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷിനെ നീക്കണമെന്ന നിലപാടിലാണ്. ശാന്തി കൃഷ്ണയുമായി പ്രണയവിവാഹം; ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു !

