Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശാന്തി കൃഷ്ണയുമായി പ്രണയവിവാഹം; ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു !

ശാന്തി കൃഷ്ണയുമായി പ്രണയവിവാഹം; ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു !

Santhi Krishna and Sreenath

ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടൻ ശ്രീനാഥ്. സിനിമയ്ക്കൊപ്പം ടെലിവിഷൻ രംഗത്തും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമ പോലെ തന്നെയായിരുന്നു താരത്തിന്റെ വ്യക്തി ജീവിതത്തിലെ സംഭവവികാസങ്ങും !

കരിയർ

1956 ഓഗസ്റ്റ് 26 ന് തൃശൂരിലാണ് ശ്രീനാഥിന്റെ ജനനം. 1978 ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇത് ഞങ്ങളുടെ കഥ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം, സന്ധ്യ മയങ്ങും നേരം, ജാഗ്രത, മതിലുകള്‍, സർവ്വകലാശാല, ചെങ്കോല്‍, ഇരുപതാം നൂറ്റാണ്ട്, വാഴുന്നോർ, കേരള കഫേ തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീനാഥ് അഭിനയിച്ചു.

പ്രണയ വിവാഹം

മലയാള സിനിമാലോകം ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ശ്രീനാഥിന്റേത്. നടി ശാന്തികൃഷ്ണയെയാണ് ശ്രീനാഥ് ആദ്യം വിവാഹം കഴിച്ചത്. ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെ ഇരുവരുടേയും സൗഹൃദം ദൃഢമാകുകയായിരുന്നു. പിന്നീട് ഇത് പ്രണയമാകുകയും ഇരുവരും ഒന്നിച്ച്‌ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1984 ലാണ് ഇരുവരും വിവാഹിതരായത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് 1995 ല്‍ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. പിന്നീട് ശ്രീനാഥ് തെന്മല സ്വദേശിനിയായ ലതയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

ആത്മഹത്യ

ശ്രീനാഥിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 2010 ഏപ്രിലിലാണ് നടൻ ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുബപ്രശ്നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നിവ ആത്മഹത്യയ്ക്ക് കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം ഇന്നും അവ്യക്തമാണ്. 'പിണറായിക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും തെളിവില്ല'; എസ്.ഐ.ടി വിലയിരുത്തല്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam